POSH Act Compliance Portal

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗീകാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കിയ നിയമമാണ് 2013 ലെ POSH ACT.

1. തൊഴിലുടമ/സ്ഥാപനമേധാവി, 2013ലെ POSH ACT പ്രകാരം നല്‍കേണ്ട ഇന്റേണല്‍ കമ്മിറ്റി വിവരങ്ങളും റിപ്പോർട്ടും രേഖപ്പെടുത്താനുള്ള പോർട്ടല്‍

2. ജില്ലാ കളക്ടറേറ്റിലെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ/ ഉദ്യോഗസ്ഥ, 2013 ലെ POSH ACT പ്രകാരം നല്‍കേണ്ട ലോക്കല്‍ കമ്മിറ്റി വിവരങ്ങളും റിപ്പോർട്ടും രേഖപ്പെടുത്താനുള്ള പോർട്ടല്‍


  പുതുതായി രജിസ്റ്റർ ചെയ്യാൻ  

  ലോഗിൻ ചെയ്യാൻ  

ആരൊക്കെ രജിസ്റ്റർ ചെയ്യണം ?

1. തൊഴിലുടമ/സ്ഥാപനമേധാവി
പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താൽക്കാലികം) സ്ഥാപനമേധാവികള്‍, തൊഴിലുടമകള്‍ എന്നിവർ അവരുടെ ഇന്റേണല്‍ കമ്മിറ്റി വിവരങ്ങള്‍, ഇന്റേണല്‍ കമ്മിറ്റിയില്‍ ലഭ്യമായ പരാതികളുടെ എണ്ണം, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുക.


2. അതാത് ജില്ലാകളക്ടറേറ്റുകളിലെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ /ഉദ്യോഗസ്ഥ
പത്തില്‍ കുറവ് ജീവനക്കാരുള്ള പൊതു/സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീജീവനക്കാർ, അസംഘടിതമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിവര്‍ കളക്ടറേറ്റിലെ ലോക്കല്‍ കമ്മിറ്റിയില്‍ സമർപ്പിക്കുന്ന പരാതികളുടെ എണ്ണം, ലോക്കല്‍ കമ്മിറ്റി വിവരങ്ങള്‍, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അതാതു ജില്ലാ കളക്ടറുടെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ/ ഉദ്യോഗസ്ഥ പോർട്ടലിൽ സമർപ്പിക്കേണ്ടതാണ്


എങ്ങനെ രജിസ്റ്റർ ചെയ്യാം ?

ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ പോർട്ടലിലെ HOME PAGE ല്‍ കൊടുത്തിട്ടുള്ള "പുതുതായി രജിസ്റ്റർ ചെയ്യാൻ" എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ നല്‍കി USER ID, PASSWORD എന്നിവ CREATE ചെയ്യുക. തുടർന്ന് പോർട്ടല്‍ നല്‍കുന്ന നിർദ്ദേശങ്ങള്‍ പാലിച്ച് DATA ENTRY നടത്തുക.

.

സ്ത്രീകളും തൊഴില്‍ നിയമങ്ങളും

തൊഴില്‍ സ്ഥലങ്ങളിലെ സ്ത്രീ പങ്കാളിത്തം സുപ്രധാനമായ ഒരു സാമൂഹ്യ വിഷയമാണ്. ആയതിന് സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം, സ്വാതന്ത്ര്യം എന്നിവയുമായി അഭേദ്യമായ ബന്ധമുണ്ട്. സ്തീ ശാക്തീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണിത്. സ്ത്രീകളുടെ തൊഴില്‍ അവകാശങ്ങള്‍, അവയുടെ നിയമപരിരക്ഷ, പോരായ്മകള്‍, എന്നിവയാണ് ഇവിടത്തെ പ്രമേയം. നിയമം സാമൂഹിക മാറ്റങ്ങള്‍ക്കുള്ള വലിയ ഉപാധിയാണ്. പാര്‍ശ്വവല്‍കൃതരുടെ ശാക്തീകരണം വലിയ അളവില്‍ നിയമനിര്‍മ്മാണത്തിലൂടെ സാധ്യമാണ്. നിയമം അധികാരത്തേയും അവകാശത്തേയും പ്രദാനം ചെയ്യുന്നു. ഇവ തമ്മിലുള്ള ബന്ധങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും നിയമം വഴിയൊരുക്കുന്നു. സ്തീ ശാക്തീകരണത്തിനും ആയതിന്‍റെ അതിപ്രധാന ഘടകമായ സാമ്പത്തിക ശാക്തീകരണത്തിനും ബലമേകുന്നതിന് ബഹിര്‍മുഖമായ നിയമനിര്‍മ്മാണം അടിസ്ഥാനശിലയാണ്. നിയമം ദേശീയവും അന്തര്‍ദേശീയവുമാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഉടമ്പടികളും, വിളംമ്പരങ്ങളും, വിജ്ഞാപനങ്ങളും മുതല്‍ ഭരണഘടനയും വിവിധ തൊഴില്‍ നിയമങ്ങള്‍ അടങ്ങുന്ന മറ്റ് നിയമങ്ങളും നിയമത്തിന്‍റെ നിരവധിയായ നിര്‍വ്വചനങ്ങളിലും അര്‍ത്ഥതലങ്ങളിലും ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയ വിവിധ മനുഷ്യാവകാശ ഉടമ്പടികളില്‍ തൊഴില്‍ സ്ഥലങ്ങളിലെ അവകാശങ്ങള്‍ പ്രതിപാദനവിഷയമാണ്. തുല്യജോലിക്ക് തുല്യവേതനവും, മാതൃത്വവുമായി ബന്ധപ്പെട്ട അവകാശങ്ങളും ഈ മേഖലയില്‍ സ്ത്രീകളെ സംബന്ധിച്ച് പ്രാധാന്യമര്‍ഹിക്കുന്നു. സ്ത്രീകള്‍ നേരിടുന്ന എല്ലാതരം വിവേചനങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. ആയതില്‍ section 11 ല്‍ തൊഴില്‍ സ്ഥലത്തെ വിവേചനങ്ങളും ആയതു മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു. അന്താരാഷ്ട്ര തൊഴില്‍ സംഘടന (International Labour Organization) ലിംഗ വിവേചനങ്ങള്‍ തുടച്ചുമാറ്റുന്നതിനും തുല്യവേതനത്തിനും, മാതൃത്വപരമായ തൊഴില്‍ അവകാശങ്ങള്‍ക്കും പലവിധ ഉടമ്പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്‍റെയൊക്കെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ അന്തര്‍ദ്ദേശീയമായി സ്ത്രീകളുടെ തൊഴില്‍ അവകാശങ്ങള്‍ക്ക് ഏറെക്കുറെ നിയമപരമായി രക്ഷ ഉറപ്പ് വരുത്തിയിട്ടുള്ളതായികാണാവുന്നതാണ്. ഇന്ത്യയുടെ ഭരണഘടനയിലെ മൗലികാവകാശങ്ങളും, നിര്‍ദ്ദേശകതത്വങ്ങളും സ്ത്രീയുടെ അവകാശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. സ്തീകളുടെ തൊഴില്‍ അവകാശങ്ങളും ഭരണഘടനയുടെ പരിധിയില്‍ വരുന്നതാണ്. സാധാരണയായി ദൈനംദിന ജീവിതത്തില്‍ നമുക്ക് പലപ്പോഴും ആശ്രയിക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും നിര്‍മ്മിക്കുന്ന വിവിധ നിയമങ്ങളും, ചട്ടങ്ങളും മറ്റ് വിജ്ഞാപനങ്ങളുമാണ്. തൊഴില്‍ അവകാശങ്ങളുടെ കാര്യത്തിലും ഇത് വ്യത്യസ്ഥമല്ല.

Registration Details As on 03/05/2025 01:00:00PM

25793 Registered Offices
9795 Registered Govt Offices
4153 Registered Private Offices
76 Registered Collectorates
11769 Registered other Offices
4563 Registered offices with IC
21230 Registered offices without IC